RECENT POSTS

എന്റെ പിഴ .. എന്റെ വലിയ പിഴ…
യു.കെയിൽ എത്തിയതു മുതലുള്ള പ്രധാന പരാതി ഇവിടെ മലയാളി സുഹൃത്തുക്കൾ തീരെ ഇല്ലെന്നതായിരുന്നു. ആയതു കൊണ്ട് തന്നെ പുതിയതായി എത്തുന്ന എല്ലാവരുടെയും ഫോൺ നമ്പർ കണ്ടെത്തി ഒരു സൗഹൃദ ബന്ധം ഉണ്ടാക്കിയിരുന്നു.
സന്ദീപ്, ശരൺ, മുതൽ വിശാഖ് വരെ ഇപ്പോൾ ഞങ്ങൾ എണ്ണത്തിൽ മുപ്പതിൽ അധികമായി...
അതിനിടയിൽ വാരാന്ത്യങ്ങളിൽ കൃക്കറ്റ് കളിയും അല്ലറ ചില്ലറ ഒത്തുകൂടലുകളുമായി ആഘോഷമാക്കി.
അങ്ങനെ ഒരു വിളിപ്പാടകലെ എന്തിനും ഏതിനും ഒരു പറ്റം സുഹൃത്തുക്കൾ..
ഇതിനിടയിൽ എൻ്റെ പിറന്നാളും വന്നെത്തി.. പണ്ടൊക്കെ മിക്കപ്പോഴും പിറന്നാൾ കഴിഞ്ഞാണ് അയ്യോ ഇന്നലെ ആയിരുന്നല്ലേ ആ ദിവസം എന്നു തന്നെ ഓർക്കാറുള്ളത്. അല്ലെങ്കിലും നമുക്ക് എന്ത് പിറന്നാൾ.. എല്ലാ ദിവസങ്ങളേയും പോലെ മറ്റൊരു ദിവസം.

പിറന്നാൾ ഓർമ്മകൾ
സുമേഷിന്റെ പിറന്നാളാണ് ഇന്ന് ...
ഞങ്ങളുടെ കൂട്ടത്തിലെ കലാകാരൻ.. വരയാണ് അവന്റെ പ്രധാനം....
ക്ലബ്ബിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അവനുള്ള ആശംസകൾ നിറയുകയാണ്...
ഞങ്ങളുടെ സൗഹൃദങ്ങളെല്ലാം ഹൃദയംകൊണ്ടായിരുന്നു....
അതുകൊണ്ട് തന്നെ ഓരോ മുഖങ്ങൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും....
വൈകുന്നേരങ്ങളിലെ ക്രിക്കറ്റ് കളിയുടെ ....
പിന്നീട് രാത്രിയിൽ ക്ലബ്ബിൽ ഒത്തു ചേർന്ന് അന്നത്തെ ധീര വീര പരധൂഷണങ്ങളുടെ ....
അമ്പലപറമ്പിലെ നാടക വിശേഷങ്ങളുടെ...
പള്ളിപ്പെരുന്നാളിലെ ഗാനമേളകളുടെ ....
പഞ്ചായത്തു മേളകളുടെ നാടക ഒരുക്കങ്ങളുടെ..... അങ്ങനെ അങ്ങനെ...
ഇപ്പോൾ പഴയ ഒരു പാർട്ടിയുടെ കാര്യം ഓർമ്മവരുന്നു ...
പത്തിരുപത് വര്ഷം മുന്നേയുള്ള ഒരു പാർട്ടി...

ബിലാത്തിയിലെ പുതുവർഷം
ഒരു മഹാമാരി കവർന്നെടുത്ത കാലത്തിലും തെറ്റില്ലാത്ത നേട്ടങ്ങളുടെ ഒരു വര്‍ഷം തന്നെയായിരുന്നു എനിക്ക് 2020.
പതിനഞ്ചു വർഷത്തെ ദുബായ് ജീവിതത്തിനു ശേഷം പുതിയ അങ്കത്തിനായി യു.കെയിലേക്ക് കൂടുമാറിയ വർഷം.
കൊറോണയെ ഭയന്ന് കൂട്ടിലടച്ച മാസങ്ങളിൽ മാളുവിന്റെ ഓരോ ആഗ്രഹങ്ങളും നമ്മൾ യു.കെയിൽ എത്തുമ്പോൾ കൊറോണ മാറുമെന്നും അപ്പോൾ നമുക്ക് 'അത്' ചെയ്യാം എന്നും പറഞ്ഞു മാറ്റിവെച്ചിരുന്നു .
അതിൽ ഏറ്റവും വലുതായിരുന്നു അവളുടെ അഞ്ചാം പിറന്നാൾ ആഘോഷം.
കൊറോണ അതിന്റെ ആദ്യ വരവ് യു.എ. ഇ യിൽ താണ്ഡവമാടിയ കാലമായതിനാൽ ഒരു കേക്ക് പോലും പുറത്തുപോയി വാങ്ങിക്കാൻപറ്റാതെ മമ്മി ഉണ്ടാക്കിയ വട്ടേപ്പം മുറിച്ചാഘോഷിച്ചു.
'പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട' എന്ന് പറഞ്ഞപോലെ ഞങ്ങൾ ഇവിടെ വന്നപ്പോൾ കൊറോണയും ഇവിടെ രണ്ടാം വരവ് ഗംഭീരമാക്കുന്നു.
FAVOURITE POSTS

ആഞ്ഞിലി ചുവട്ടിലെ പകല്‍ പൂരം
മമ്മി വെളുപ്പാന്‍ കാലത്തെ തുടങ്ങും എന്നെ ഉണര്‍ത്താനുള്ള വിളി……
അവസാനം പേരയുടെ കൊമ്പ് ഒടിച്ചു അതില്‍നിന്നൊരെണ്ണം കിട്ടിയാലേ ഞാന്‍ ഉണരൂ….
എനിക്ക് എന്തോ അതാ ഒരു ശീലം….
ഇതിനിടയില്‍ ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ടാകും “നീയാ.. റോബിനെയും റെബിനെയും കണ്ട് പഠിക്കെടാ എന്ന്… ഇവിടെ ഒരുത്തനുണ്ട് പുസ്തകം കൈ കൊണ്ട് തൊടില്ല… കൊട്ടപ്പടി അല്ലെ പരീക്ഷക്ക് കിട്ടുന്നത്… ”
നാണം ഉണ്ടെങ്കിലല്ലേ ഇതൊക്കെ കേട്ടാല്‍ ഞാന്‍ നന്നാകൂ….
എന്താണെങ്കിലും ദൈവത്തെ വിളിച്ചു കൊണ്ടാ ഞാന്‍ ഉണരാറുള്ളൂ….
ദൈവമേ, വിജയകുമാര്‍ സാറിന്റെ സ്കൂട്ടര്‍ ഇന്ന് കനാലില്‍ പോകണേ… കുഞ്ഞമ്മിണി സാര്‍ വരുന്ന വഴി കുഴിയില്‍ വീഴണേ … അല്ലെങ്കില്‍ എതേലും മന്ത്രി തട്ടി പോയിട്ടുണ്ടാകണേ ….
നമുക്ക് വേണ്ടിയുള്ള പ്രാര്ത്ഥനയേക്കാള്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്ത്ഥന ദൈവം പെട്ടെന്ന് കേള്‍ക്കും എന്ന് സണ്‍ഡേ സ്കൂളില്‍ കൂനന്‍ സാര്‍ പഠിപ്പിച്ചത് ഞാന്‍ ഓര്‍ക്കും….
എവിടെ?, എന്റെ പ്രാര്ത്ഥന ഇന്നുവരെ കേട്ടതായി എനിക്ക് ഓര്‍മ്മയില്ല!!

എന്റെ പെണ്ണുകാണലുകൾ
20 മിനിറ്റില്‍ നമ്മള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും എന്ന എയര്‍ ഹോസ്റെസ്സിന്റെ മെസ്സേജ് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്…
തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ നാട്ടിലേക്കുള്ള യാത്ര, ഇന്നലെ ഒറ്റ ദിവസം കൊണ്ട് പ്ലാന്‍ ചെയ്തത് …
ഓരോ ജോലി മാറ്റത്തിലും ഞാന്‍ ആഗ്രഹിച്ച ഒന്നാണ് എല്ലാ വാരാന്ത്യവും നാട്ടില്‍ പോയി വരാന്‍ പറ്റുന്ന ഒരു ഓഫര്‍ …
കിട്ടുന്നതിലോ വര്‍ഷത്തില്‍ ഒരിക്കല്‍ തന്നെ ലീവ് കിട്ടിയാല്‍ കിട്ടി…
പക്ഷെ ഈ യാത്ര ഒരു വീക്ക് എന്ടിലുള്ള പോയിവരവാണ് …
രണ്ട് പകലും ഒരു രാത്രിയും ഉണ്ട് നാട്ടില്‍…..
ഇതില്‍ 2 പെണ്ണ് കാണലും ഒരു മാമോദീസയും നേരത്തെ തന്നെ ഷെഡ്യൂള്‍ഡ് ആണ്..
ബാക്കി സമയം മൂന്നാറിലേക്ക് അല്ലെങ്കില്‍ ഗവിയിലേക്ക് ഒരു ട്രിപ്പ് എന്നൊക്കെ ചിന്തിച്ചിരിക്കെ ഫ്ലൈറ്റില്‍ ആകെ ഒരു കുലുക്കം…

ഒരു സൂര്യകാന്തി പൂവിന്റെ ഓര്‍മ്മയ്ക്ക്
പതിവുപോലെ അന്നും അലാറം കൃത്യസമയത്ത് തന്നെ വിളിച്ചുണര്‍ത്തി ..
A .C യുടെ തണുപ്പില്‍ പുതച്ച് മൂടി കുറച്ചുകൂടി കിടന്നുറങ്ങണമെന്നുണ്ട്..
പക്ഷെ ഓഫീസില്‍ പോകണമല്ലോ … ഇനിയും എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ പരേഷിന്റെ ഫ്ലാറ്റ് വരെയും ഓടേണ്ടിവരും..
മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു ….
പരേഷിന്റെ കൂടെ കാറിലാണ് ഓഫീസിലേക്കുള്ള യാത്ര… കുളിച്ചൊരുങ്ങി അവിടേക്ക് നടന്നു..
എന്നും കണ്ടു മുട്ടാറുള്ള മുഖങ്ങള്‍ ..
ബാങ്കില്‍ ജോലിചെയ്യുന്ന കുടവയറന്‍ അങ്കിള്‍ …
സുന്ദരിയായ നോര്‍ത്ത് ഇന്ത്യന്‍ ചേച്ചി…
ഒരു കൈക്കുഞ്ഞുമായി എന്നും ഉന്തുവണ്ടിയില്‍ എനിക്ക് മുന്‍പേ പോകുന്ന മറ്റൊരു ചേച്ചി…
അങ്ങനെ അങ്ങനെ …
ചൂട് പതിവിലും കൂടുതലാണെന്നു തോന്നുന്നു . 2 മിനിറ്റ് നടന്നപ്പോഴേ വിയര്‍ത്തു തുടങ്ങി…5 മിനിറ്റ് കൂടി നടക്കണം പരേഷിന്റെ ഫ്ലാറ്റ്നു താഴെയെത്താന്‍… ആകെ കൊള്ളുന്ന വെയില്‍ ഈ 7 മിനിറ്റ് യാത്രയിലാണ് ..