ഈ അവാര്‍ഡ്‌ കണ്ണ് തുറപ്പിക്കുമോ ?

മലയാളത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത ഒരു അവാര്‍ഡ്‌ പ്രഖ്യാപനം ആയിരുന്നു ഈ കഴിഞ്ഞ വാരത്തില്‍ നടന്നത്ന, മികച്ചതിനെ മാത്രം തിരഞ്ഞെടുക്കുമ്പോള്‍ മോശം പ്രകടനങ്ങളെ വിലയിരുത്തി ഡൂല്‍ ന്യൂസ് ഡോട്ട് കോം ഏര്‍പ്പെടുത്തിയ ഫിലിം ബോര്‍ അവാര്‍ഡ്‌ 2010 .

മോഹന്‍ലാല്‍ മോശം നടന്‍ … റീമ കല്ലിങ്കല്‍, അര്‍ച്ചന കവി മോശം നടി….

ഈ അവാര്‍ഡ്‌ പ്രഖ്യപിച്ചവര്‍ക്കും വിലയിരുത്തിയവര്‍ക്കും പോലും എതിരഭിപ്രായം ഉണ്ടാകില്ല മോഹന്‍ലാല്‍ ഒരു മികച്ച നടന്‍ അല്ലായെന്ന്.

മലയാളത്തിനു അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച അനശ്വര നടന്മാര്‍ അവരുടെ കഴിവിനും പക്യതക്കും ചേരാത്ത വേഷങ്ങള്‍ വെള്ളിത്തിരയില്‍ ആടി തിമിര്‍ക്കുമ്പോള്‍ ഇത്തരം ചില വിലയിരുത്തലുകള്‍ വേണ്ടി വരും … വരണം …

ഇവര്‍ക്ക് പറയാന്‍ ഒരുപാട് പഴയ കടപ്പാടുകള്‍ ഉണ്ടാകാം.

എത് പഴയ ബന്ധത്തിന്റെ പേരിലായാലും കഥയോ വേഷമോ നോക്കാതെ അഭിനയിക്കുമ്പോള്‍ അവര്‍ അറിയുന്നില്ല അവര്‍ ചെളി വാരി എറിയുന്നത് സ്വന്തം മുഖത്തേക്ക് തന്നെ ആണെന്ന് …

പുതിയ തലമുറക്ക് മാതൃക ആകെണ്ടാവര്‍ ഇങ്ങനെ ഒക്കെ കാട്ടി കൂട്ടുമ്പോള്‍ ജനം അഭിനയം നിര്‍ത്തണം എന്ന് മുറവിളി കൂട്ടിയില്ലെങ്ങിലെ അതിശയം ഉള്ളൂ…

മലയാള സിനിമയുടെ പ്രതിസന്ധിക്ക് കാരണം വ്യാജ സിഡികള്‍ ആണെന്ന് പറയുമ്പോഴും ഓരോ നിമിഷത്തിനും അതിന്റേതായ വില കൊടുക്കുന്ന ജനം ഈ കോമാളിത്തരങ്ങള്‍ കാണുവാന്‍ അതിനും മെനക്കെടാതെ വരും.

പുഞ്ചിരിക്കുന്ന മുഖവുമായി അവാര്‍ഡ്‌ വേദിയില്‍ എത്തുന്ന ഇവര്‍ ഈ അവാര്‍ഡ്‌ ഏറ്റുവാങ്ങുവാന്‍ എത്തിയില്ലെങ്ങിലും..

ഇത് അവരുടെ കണ്ണുകള്‍ തുറപ്പിക്കും എന്ന് കരുതി കാത്തിരിക്കാം …

©Lajeev Kalappattil