ആ സ്നേഹ സമ്മാനം …..

സച്ചിന്റെ Ferrari ഇനി സൂറത്തിലെ മുതലാളിക്ക് സ്വന്തം.

ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ആ ചുവന്ന Ferrari മാത്രമായിരുന്നു ക്രിക്കറ്റിലെ ഈ മഹാ പ്രതിഭയുടെ ജീവിതത്തില്‍ അല്പം എങ്കിലും ഒരു ജനപിന്തുണ നഷടമാക്കിയത് ..

ജനരോക്ഷത്തെ തുടര്‍ന്ന് ആ തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്നതും ഒക്കെ പഴയ കഥ.

അത് എന്തും ആകട്ടെ..

ഒരാള്‍ സ്നേഹ സമ്മാന മായി നല്‍കിയ കാര്‍ വിറ്റത് അദ്ദേഹത്തോട് അനാദരവ് കാണിക്കുന്നതിന് തുല്യം അല്ലെ ?

ഉപയോഗിക്കുന്നില്ലെങ്ങിലും അത് മറ്റൊരാള്‍ക്ക് നല്‍കുക എന്നത് സച്ചിന്‍ എന്ന ഒരു നല്ല ക്രിക്കട്ടരെക്കാള്‍ ഉപരി നല്ല വ്യക്തിത്വത്തിന് ചേര്‍ന്നതാണോ ?

നമ്മുടെ കൊച്ചു കേരളത്തില്‍ പോലും നിത്യവൃത്തിക്ക് വകയില്ലാത്ത കായിക താരങ്ങള്‍ അവര്‍ക്ക് കിട്ടിയ മെഡല്‍ വില്‍ക്കാതെ അത് കാത്ത് സൂക്ഷിക്കുന്നു.

അവരുടെ മുന്നില്‍ സച്ചിന്‍ എന്ന പ്രതിഭ ചെറുതാകുകയല്ലേ ഇതുവഴി ചെയ്തത് ?

സച്ചിന്‍ എന്ന വ്യക്തിയെ ഇഷ്ടപ്പെടുന്ന അനേകരെ ഇത് വേദനിപ്പിച്ചുണ്ടാകാം ..

ആ വേദനയില്‍ ഞാനും പങ്കുചേരുന്നു..

©Lajeev Kalappattil