ഞാനും എണ്റ്റെ കാറും

വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന അവധി അതും എണ്ണി ചുട്ട അപ്പം പോലെ 30 ദിവസങ്ങള്‍തവണത്തെയാത്രയ്ക്ക്ഒരുപ്രത്യേകത്ഉണ്ടായിരുന്നു

10 – തീയതി ഞാന്‍ നാട്ടില്‍ വരും അതിനു മുന്‍പേ കാര്‍ വീട്ടില്‍ വന്നിരിക്കണം എന്ന് നിര്‍ബന്ധം പറഞ്ഞ്ഏല്പ്പിച്ചിരിക്കുന്നു

പറഞ്ഞതുപോലെ തന്നെ നാട്ടില്‍ എത്തിയപ്പോള്‍ വണ്ടി പോര്‍ച്ചില്‍ കിടക്കുന്നു…

അപ്പോഴാണ്‌ ഇത് ഓടിക്കാന്‍ കൂടി അറിഞ്ഞിരിക്കണമല്ലോ എന്ന ചിന്ത വന്നത്..

നാട്ടില്‍ കൂട്ടുകാരെല്ലാം ജോലിയായി തിരക്കിലും ..ആകെ ഉള്ളത് കല്യാണം കഴിഞ്ഞു മധുവിധു ആഘോഷിച്ച് കൊണ്ടിരിക്കുന്ന അനീഷ്‌ ആണ്.. വണ്ടി ഓടിക്കണമെങ്കിലും പഠിപ്പിക്കണം എങ്കിലും അവന്‍ വരണം … പക്ഷെ അവന്‍ വിരുന്നു ഉണ്നുന്നതിന്റെ തിരക്കിലും ….

അവസാനം ഞാന്‍ ഒരു തീരുമാനം എടുത്തു ഡ്രൈവിംഗ് സ്കൂളില്‍ ചേരാം എന്ന് .. അങ്ങനെ പഠനം തുടങ്ങി ..

കുറച്ച് ദിവസങ്ങള്‍ ആണ് നാട്ടില്‍ ഉള്ളൂ എന്നും പിന്നെ അത്യാവശ്യം പഠിച്ചു കഴിഞ്ഞാല്‍ സ്വന്തം വണ്ടി ഓടിച്ച്ചോളും എന്ന് തോന്നിയതുകൊണ്ടാണോ എന്നറിയില്ല ആശാന്‍ ഒരു മണിക്കൂറിനു പകരം 2 ഉം 3 ഉം മണിക്കൂര്‍ പട്‌പ്പിക്കുമായിരുന്നു..

അതോ ആശാന് ജീവനില്‍ പേടി ഉള്ളതിനാല്‍ പെട്ടെന്ന് കാര്യം അവസാനിപ്പിക്കാം എന്ന് കരുതി ആണോ എന്നും വര്‍ണ്യത്തില്‍ ആശങ്ക …

അങ്ങനെ ഒരുവിധം വണ്ടി റോഡിലൂടെ പോയി തുടങ്ങിയപ്പോള്‍ ആശാന്റെ കയ്യില്‍ ഗാന്ധിജിയുടെ നാലു കടലാസും വാരിയിട്റ്റ് ഞാന്‍ പോന്നു ..

ആശാന്‍ പഠുപ്പിച്ച ആദ്യാക്ഷരങ്ങള്‍ മനസ്സില്‍ ഓര്‍ത്ത് കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി… ഫസ്റ്റ് ല്‍ ഇടും … Clutch ല്‍ നിന്ന് കാലെടുക്കും വണ്ടി ഓഫ്‌ ആകും… അങ്ങനെ പല പല ശ്രമങ്ങള്‍ക്കൊടുവില്‍ ഒരു വിധത്തില്‍ ഞാന്‍ വണ്ടി പോര്‍ച്ചില്‍ നിന്നിറക്കി…

ഇറക്കാനുള്ള എന്റെ ബുദ്ധിമുട്ട് ഞാന്‍ തന്നെ മനസിലാക്കി റോഡിലൂടെ ഉള്ള സാഹസം വേണ്ടെന്നുവെച്ച് തിരിച്ച് കയറ്റി ഇട്ടു…

അതും അതിലേറെ അഭ്യാസം ആയിരുന്നു….

ഇനിയും എങ്ങനാ ആശാന്റെ അടുത്ത ചെല്ലുക …അങ്ങനെ വീണ്ടും യാത്ര ബൈക്കില്‍ തന്നെ…

ദിവസങ്ങള്കടന്നുപോയി

പക്ഷെ ഇതിങ്ങനെ കിടന്നാല്‍ പോരല്ലോ.. വേറെ ഒരു വഴിയും ഇല്ലാതെ അനീഷിനെ തന്നെ വിളിച്ചു…

എടാ ഞാനും ഇവിടെ നിന്ന് ഒന്ന് മുങ്ങാനായി ഇരിക്കുവാ നീ വിളിച്ചത് നന്നായി …. ഇത്കേട്ടപ്പോള്‍ ഹോ ഇനിയെങ്കിലും പതിയെ കറങ്ങാന്‍ പോകാമല്ലോ എന്നോര്‍ത്ത്‌ എന്റെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി…

അനീഷിന്റെ ശിക്ഷണത്താല്‍ കാര്‍ ഒരു വിധം ഓടിച് തുടങ്ങി..

ഒരു നാള്‍ ആലുവ വരെ പോകേണ്ടിയിരുന്നു ..അനീഷിനെ വിളിച്ചപ്പോള്‍ അവന്‍ പാലയില്‍ ഭാര്യവീട്ടില്‍ …

ഒറ്റക്ക് പോയാലോ എന്നൊക്കെ ഒരു അതി മോഹം തോന്നി .. പക്ഷെ ലൈസന്‍സ് ഉം ഇല്ല …

അനീഷിന്റെ ബാക്കി ( ഇരട്ടകളില്‍ ഇളയവന്‍ ) ബിനീഷിനെ വിളിച്ചപ്പോള്‍ അവന്‍ ഇന്ന് ഓഫീസില്‍ പോകാതെ എന്തുചെയ്യണം എന്നറിയാതെ ഇരിക്കുന്നു…

അവനെയും കൂട്ടി അലുവക്ക് വിട്ടു… ഒരു വഴിക്ക് പോകുന്നതല്ലേ എന്നോര്‍ത് ഒന്നുരണ്ട് ഫ്രണ്ട് നെയും വഴിയില്‍ നിന്ന് കൂടെ കൂട്ടി ..

അങ്ങനെ വല്യ തെറ്റില്ലാതെ പുക്കാട്ടുപടി വരെ എത്തി.. അവിടെ എത്തുന്നതിനു തോട്ടുമുന്പേ ഞാന്‍ ചോദിച്ചു ..

എടാ ഇതൊരു വല്ലാത്ത Junction ആണ് , നാലും കൂടിയ കവല… പോരാത്തതിന് നമ്മള്‍ക്ക്‌ പോകേണ്ട വഴിയില്‍ കയറ്റവും …

നീ ധൈര്യമായിഎടുക്ക് ഞങ്ങളൊക്കെ ഇല്ലേ ….. ഇത് കേട്ടപ്പോള്‍ എനിക്കും ആവേശം കൂടി…

പതിയെ Juction ല്‍ എത്തിയതും ഒരു ഓട്ടോ വട്ടം വെച്ചു

അവന്റെ ഭാഗ്യത്തിന് കാര്‍ എങ്ങനെയോ നിന്നു..

നിന്നതാണെങ്കില്‍ Wrong side ല്‍.. കയറ്റത്തിലും ….

നാട്ടില്‍ തെറ്റ് ആരുടെ എന്നതല്ലല്ലോ .. ആദ്യം ആര് ആരെ ചീത്ത വിളിക്കുന്നോ അവന്‍ ആണ് മാന്യന്‍ .. അവന്‍ എന്നെ തന്നെ ചീത്ത വിളിച്ചു …

കാര്‍ ഓടിച്ച് പരിചയം ഇല്ലാത്ത ഞാന്‍ ആകും തെറ്റ് കാണിച്ചതെന്ന് മനസ്സില്‍ ഓര്‍ത്ത് മിണ്ടാതിരുന്നു …

ഞാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കും … Clutch നിന്നു കാലെടുക്കും വണ്ടി നില്‍ക്കും..

നിശബ്ധമായിരുന്ന പുക്കാട്ടുപടി യില്‍ Horn മുഴക്കം മാത്രം …

പുക്കാട്ടുപടിയില്‍ ഒരു നിമിഷം കൊണ്ട് നാലുവഴിയും ബ്ലോക്ക്‌..

ഒരു ബസ്സ്‌ ആണെങ്ങില്‍ പുറകില്‍ … ഓട്ടോ ഡ്രൈവര്‍ ആദ്യം ഒക്കെ ദേഷ്യപ്പെട്ട്പറഞ്ഞു നോക്കി … എന്റെ ദയനീയത കണ്ട അവസാനം അയാള്‍ ചിരിച്ചു… ഞാനും …

ഞാന്‍ വണ്ടി Start ആക്കിയിട്ട് ഈ ബ്ലോക്ക്‌ തീരില്ല എന്ന് തിരിച്ചരിഞ്ഞിട്ടാണോ എന്നറിയില്ല ബിനീഷ് ഇറങ്ങി വന്നു വണ്ടിയുടെ സാരഥ്യം ഏറ്റെടുത്തു..

പിന്നെ തിരിച്ച് ഞങ്ങളുടെ പഞ്ചായത്ത്‌ എത്തിയിട്ടേ അവന്‍ കാര്‍ എന്റെ കയ്യില്‍ തന്നുള്ളൂ …

കാര്‍ എന്റെ കയ്യില്‍ കിട്ടിയപ്പോള്‍ എനിക്കൊരു ഐഡിയ തോന്നി..നേരെ കാളിയാറിനു പോയാലോ എന്ന് .. അവിടെ ചാച്ചന്റെ വീട്ടില്‍ പോകണം എന്ന് കുറെ ആയി കരുതുന്നു.. ഇതാണതിനുപറ്റിയ അവസരം എന്ന് ഞാന്‍ കരുതി ..

ബിനീഷിനും ജിബിക്കും 3 Star fecilities നല്‍കിയാലേ കൂടെ പോരു എന്ന് വാശി…

പിന്നെ പെരുമ്പാവൂരിനു മുന്പ് ഞാന്‍ വണ്ടി മറ്റാര്‍ക്കെങ്കിലും കൈമാറണം …

നിബന്ധനകള്‍ അന്ഗീകരിച്ച്ച് യാത്ര പുറപ്പെട്ടു..

പെരുമ്പാവൂരില്‍ ഇറങ്ങി ആദ്യത്തെ നിബന്ധന പാലിച്ചു…

Treat ന്റെ അനന്തര ഫലമായി “പെരുമ്പാവൂര്‍ വരെ ഓടിച്ച നീ തിരിച്ച് വീടെത്തുന്നത് വരെ ഓടിക്കും” എന്നായി ….

കാര്‍ ഓടികൊണ്ടേ ഇരുന്നു …..

കയറ്റവും ഇറക്കവും.. മരങ്ങളും… വിജനമായ പുല്‍മേടുകളും കടന്നു.. കാളിയാര്‍ അടുക്കാറായി…

ഒരു വളവുതിരിഞ്ഞതും .. അതാ പോലീസ് കൈ കാണിക്കുന്നു …

പെണ്ണൂകെട്ടാത്തതിനാല്എത്‌വഴിയും പോകാം ..തെക്കോട്ടും വടക്കോട്ടും നടക്കാം എന്നാ ലൈസന്‍സ് അല്ലാതെ വേറൊരു ലൈസന്‍സ് ഉം എന്റെ കൈയ്യില്‍ ഇല്ലാ …

ഇതൊക്കെ ചിന്തിച്ചപ്പോഴേക്കും വണ്ടി Engine ഇടിച്ച് റോഡരുകില്‍ തന്നെ നിന്നു..

ഒരു പോലീസുകാരന്‍ കാറിനരികില്‍ വന്നു സി. ഐ വിളിക്കുന്നെന്നു പറഞ്ഞു..

എന്നിട്ടൊരു ചോദ്യവും… കാര്‍ ഓടിച്ച് പരിചയം ഇല്ലാലെ എന്ന്….

3000 RS ഉം അങ്ങേരുടെ വായില്‍ ഇരിക്കുന്നതും കേള്‍ക്കേണ്ടി വരുമെല്ലോ എന്നോര്‍ത് പതിയെ ഇറങ്ങി പോലീസ് ജീപ്പിനു അരികിലേക്ക് നടന്നു..

എന്നോടൊപ്പം ജിബിയും കൂടി…

അവിടെ സി ഐ എന്നെപ്പോലെ ലൈസന്‍സ് ഇല്ലാത്ത ആര്‍ക്കോ പിഴ എഴുതി കൊടുക്കുന്നത് പോലെ എന്തൊക്കെയോ കുറിച്ച് കൊടുക്കുന്നു…

എവിടെക്കാണ്‌ എല്ലാവരും കൂടി ? സി ഐ ഞങ്ങളെ നോക്കി ചോദിച്ചു …

ഞാന്‍ പോകേണ്ട സ്ഥലവും വിവരങ്ങളും പറഞ്ഞു കൊടുത്തു..

വണ്ടിയില്‍ കുപ്പി വല്ലതും ഉണ്ടോ എന്ന് ചോദിച്ച് തീരുന്നതിനു മുന്‍പേ ജിബി ഇല്ലെന്നു തലയാട്ടിയിരുന്നു..

കാറില്‍ വല്ലതും ഉണ്ടോ എന്ന് നോക്കിക്കേ എന്ന് കാറിനരികില്‍ നില്‍ക്കുന്ന പോലീസ് കാരനോട് സി ഐ വിളിച്ച് ചോദിച്ചു ..

ഒന്നും കാണുന്നില്ല എന്നാ മറുപടിയില്‍ തൃപ്തനാകാതെ .. നീ അല്ലെ ഓടിച്ചത് നീ കഴിച്ചിട്ടുണ്ടോടാ എന്ന് എന്നോട് തിരക്കി ..ഞാന്‍ കഴിക്കില്ല എന്നു മറുപടിയും കൊടുത്തു .

എന്നാല് സീറ്റ്‌ ബെല്‍റ്റ്‌ ഇടാത്തതിന് ഒരു 100 രൂപ അടച്ചിട്റ്റ് പൊക്കോ… ഇവിടെ അടയ്ക്കുന്നോ അതോ കോടതിയില്‍ അടയ്ക്കുന്നോ?

ഇവിടെ തന്നെ അടച്ചേക്കാം …… RECEIPT ല്‍ എങ്കിലും എഴുതാനായി ലൈസന്‍സ് ചോദിയ്ക്കുമെന്നാണുകരുതിയത്..

ആ ധാരണയും അവര്‍ അവര്‍ തെറ്റിച്ചു..

100 രൂപയും അടച്ച് ഞാന്‍ തന്നെ ഓടിച് കാളിയാര് പോയി തിരിച്ചു വന്നു …

©Lajeev Kalappattil