ഒരു സൂര്യകാന്തി പൂവിന്റെ ഓര്‍മ്മയ്ക്ക്

പതിവുപോലെ അന്നും  അലാറം  കൃത്യസമയത്ത് തന്നെ വിളിച്ചുണര്‍ത്തി ..

A .C യുടെ തണുപ്പില്‍ പുതച്ച് മൂടി കുറച്ചുകൂടി കിടന്നുറങ്ങണമെന്നുണ്ട്..

പക്ഷെ ഓഫീസില്‍ പോകണമല്ലോ … ഇനിയും എഴുന്നേല്‍ക്കാന്‍ വൈകിയാല്‍ പരേഷിന്റെ ഫ്ലാറ്റ് വരെയും ഓടേണ്ടിവരും..

മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു ….

പരേഷിന്റെ കൂടെ കാറിലാണ് ഓഫീസിലേക്കുള്ള യാത്ര… കുളിച്ചൊരുങ്ങി അവിടേക്ക് നടന്നു..

എന്നും കണ്ടു മുട്ടാറുള്ള മുഖങ്ങള്‍ ..

ബാങ്കില്‍ ജോലിചെയ്യുന്ന കുടവയറന്‍ അങ്കിള്‍ …

സുന്ദരിയായ നോര്‍ത്ത് ഇന്ത്യന്‍ ചേച്ചി…

ഒരു കൈക്കുഞ്ഞുമായി  എന്നും ഉന്തുവണ്ടിയില്‍ എനിക്ക് മുന്‍പേ പോകുന്ന മറ്റൊരു ചേച്ചി…

അങ്ങനെ അങ്ങനെ …

ചൂട് പതിവിലും കൂടുതലാണെന്നു  തോന്നുന്നു . 2 മിനിറ്റ് നടന്നപ്പോഴേ വിയര്‍ത്തു തുടങ്ങി…5 മിനിറ്റ് കൂടി നടക്കണം പരേഷിന്റെ ഫ്ലാറ്റ്നു താഴെയെത്താന്‍… ആകെ കൊള്ളുന്ന വെയില്‍ ഈ 7 മിനിറ്റ് യാത്രയിലാണ് ..

Read More