ആദാമിന്റെ വാരിയെല്ല്

ഇന്നലെ നേരത്തെ കിടന്നതുകൊണ്ടാണെന്നു തോന്നുന്നു എഴുന്നേല്ക്കാന്‍ നല്ല മടി..
അലാറം ഒരിക്കല്‍ കൂടി സ്നൂസ് ചെയ്ത കിടന്നു.. 10 മിന്റ്റ് കഴിഞ്ഞതും വീണ്ടും മരണ മണി മുഴങ്ങി…. ഇനി രക്ഷയില്ല..

വൈകിയാല്‍ പ്രശനമാകും.. 9 മണിക്ക് പ്രൊജക്റ്റ്‌ ഡിസ്കഷന്‍ ഉള്ളതാണ്..

അല്ലായിരുന്നെങ്കില്‍ എന്തെങ്ങിലും പറഞ്ഞു ഒരു സിക്ക്‌ ലീവ് എടുക്കായിരുന്നു… ഇതൊന്നും പറഞ്ഞിരിക്കാന്‍ സമയം ഇല്ല.. ഞാന്‍ ബാത്ത് റൂമിലേക്ക്‌ ഓടി…

പാതി മയക്കത്തില്‍ ആണ് പല്ല് തേക്കുന്നത്… തേപ്പിന്റെ വേഗത കൂടിയപ്പോള്‍ കൈ തെറ്റി ബ്രേഷ്‌ മോണയില്‍ ഇടിച്ചു.. പ്രാണന്‍ പോകുന്ന വേദന … അങ്ങനെ ശരിക്കും ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു…

2 മിനിറ്റ് ഒന്നും ചെയ്യാതെ വെറുതെ നിന്നു … ഒടുവില്‍ തേച്ചുകഴിഞ്ഞു പൈപ്‌ ഓണ്‍ ചെയ്തപ്പോള്‍ ആണ് അറിയുന്നത് പൈപ്പില്‍ വെള്ളമില്ലെന്ന് …

ഇങ്ങനെ ഒരിക്കല്‍ പോലും ഈ ഫ്ലാറ്റില്‍ ഉണ്ടായിട്ടില്ല.. അതുകൊണ്ട് വെള്ളം കരുതി വെച്ചിട്ടും ഇല്ല …

ശെടാ.. ഇനി എന്ത് ചെയ്യും … 6.40 വരെ വെള്ളം ഉണ്ടായിരുന്നിരിക്കണം കാരണം കറിയാച്ചന്‍ ഓഫീസില്‍ പോയിട്ടുണ്ട്.

അവന്‍ പോയതിനു ശേഷമാണ് ഞാന്‍ ഉണരുന്നത്… അതോ അവന്‍ പല്ലുപോലും തേക്കാതെ ആണോ പോയേക്കുന്നത്.. ആ .

ഞാന്‍ എന്താണെങ്കിലും വാങ്ങി വെച്ചിരിക്കുന്ന കുടിവെള്ളത്തില്‍ തന്നെ വാ കഴുകി …

കുറച്ചു നേരം കാത്തിരിക്കാം വരുമായിരിക്കും… ഒരു ചായ കുടിച്ചിട്ടാകാം ബാക്കി…
കടുപ്പത്തില്‍ ഒരു ചായ ഇട്ടു.. ഗ്ലാസ്സിലേക്ക് പകര്‍ന്നു..
ബെസ്റ്റ്‌… ..പഞ്ചസാര നോക്കിയപ്പോള്‍ അതും തീര്‍ന്നിരിക്കുന്നു..