പ്രത്യേകിച്ച് ഒരു പണിയും ഇല്ല…
ചുമ്മാ മാനം നോക്കി.. അല്ല .. റൂമിലെ CFL ബള്‍ബും നോക്കി കട്ടിലില്‍ കിടക്കുന്നു …
ഓഫീസിലെ തിരക്ക് കഴിഞ്ഞെത്തി വീട്ടിലേക്കുള്ള പതിവു ഫോണ്‍ വിളിയും കഴിഞ്ഞു..
ഇവിടെയും സുഖം .. അവിടെയും സുഖം…
പ്രജിത്ത് kitchen ല്‍ ആണ്.. അവന് അവിടെ കാളനും സാമ്പാറും വെക്കുകയൊന്നുമല്ല …
കല്യാണ നിശ്ചയം കഴിഞ്ഞതിനാല്‍ വരാനിരിക്കുന്ന ഭാര്യയുമായി ഭാവിജീവിതം അവിയല്‍ ആക്കുന്നതിനെകുറിച്ചുള്ള കുലംകശമായ ചര്‍ച്ചയിലാണ് ഫോണില്‍ …
ഉടന്‍ തീരുമെന്ന് ഒരു പ്രതീക്ഷയും ഇല്ല…
അപ്പുറത്തെ റൂമില്‍ അജുമല്‍ …
അവന് ഒന്‍പതു മണിയോടെ ഭക്ഷണം കഴിക്കാന്‍ തിരക്ക് കൂട്ടും .. ഞങ്ങള്‍ ആത് വലിച്ചു നീട്ടി 10.30 ആക്കും.. കഴിച്ചു കഴിയുന്നതും അവന് എഴുനേറ്റ് റൂമില്‍ കയറി വാതില്‍ അടക്കും…
നേരത്തെ കിടന്നാലും അവനെ രാവിലെ കണ്ടാല്‍ ഉറങ്ങിയിട്ടില്ലാത്തവനെപോലെ തോന്നും …
ഡാ തടിയാ.. നിന്നെ ഞാന്‍ പിടിച്ചോളാം….
പറഞ്ഞുവന്നത് ഞാന്‍ ഇങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ കുത്തിയിരിക്കുന്നു..
വെറുതെ മരച്ചുവട്ടില്‍ ഇരുന്ന ന്യുട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോഴാണല്ലോ അദ്ദേഹം എന്തോ കണ്ടു പിടിച്ചത് …
എന്റെം തലയില്‍ എന്തേലും വീഴുമായിരുക്കും കണ്ടുപടിക്കാന്‍… … ..
ഇല്ല… ഇവിടെ വീഴാന്‍ ദേ ഞാന്നു കിടക്കുന്ന ബള്‍ബ് മാത്രമേയുള്ളൂ… വീണാല്‍ തന്നെ .. അതെന്തെന്നു കണ്ടുപിടിക്കാന്‍ തന്നെ ഞാന്‍ ഉണ്ടാകില്ല… പിന്നല്ലേ…
അവന് ഗുരുത്വം ഇല്ലത്തവനാണെന്നു നിങ്ങളും പറയും….
ഒന്നും വീഴാതെ തന്നെ ഞാന്‍ വീണു…
എന്റെ മനസ്സ് ഭൂതവും വര്‍ത്തമാനവും കഴിഞ്ഞ് ഭാവിയിലേക്ക് … ഭാവി എന്ന് പറഞ്ഞാ …
ഞാനും kitchen ല്‍ കയറി അവിയല്‍ വെക്കുന്നതോ റൂമില്‍ കയറി വാതില്‍ അടക്കുന്നതോ അല്ല…
പത്തന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എങ്ങനെ .. എവിടെ ആയിരിക്കും എന്നതിനെ കുറിച്ച്….
ആദ്യം മനസ്സിലേക്ക് വന്നത് കൂറ്റാലി പാപ്പാനെയും ചിരുത അമ്മൂമ്മയെയുമാണ് …
കൂറ്റാലി പാപ്പന് ഇപ്പോള്‍ ഒരു 80 വയസ്സെങ്കിലും കഴിഞ്ഞിട്ടുണ്ടാകും …ഇപ്പോഴും ഒരു 300 തേങ്ങയോക്കെ നിഷ്പ്രയാസം പോതിക്കും…
ആ കാലം ആകുമ്പോള്‍ എന്റെ കോലം എന്താകും.. ഇപ്പൊ തന്നെ ഒരു തേങ്ങ പൊതിക്കാന്‍ പറ്റുന്നില്ല…
അന്ന് ഉണ്ണിക്കുട്ടന്റെ മോന് ഒക്കെ എന്നെ എന്താകും വിളിക്കുക…
ലെജീവ് അപ്പൂപ്പന് .. …
കേള്‍ക്കാന്‍ തന്നെ ഒരു രസമില്ല …
എനിക്ക് അപ്പോള്‍ ഉണ്ണിക്കുട്ടന്റെ അമ്മയുടെയും ഓഫീസിലെ നെറ്റ് വര്‍ക്ക് എഞ്ചിനീയര്‍ ന്റെയും പേരുകള്‍ ആണ് ഓര്‍മ്മവന്നത് …
അവരെ ബിന്സ്മോന് അപ്പൂപ്പന് എന്നും സ്വപ്നമോള്‍ അമ്മൂമ്മ എന്നും വിളിക്കണ്ടേ …
പേരിടുമ്പോള്‍ എല്ലാ കാലത്തിനും പറ്റുന്ന പേരൊക്കെ ഇടണം ..
ഒരു പേരില്‍ ഒക്കെ എന്തിരിക്കുന്നു എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല…
©Lajeev Kalappattil
Thank you for reading malayalam blogs Kalappadan