യാത്ര..ജീവിത യാത്ര..

എന്റെ വലതുവശത്തായി അവള്‍ ഇരിക്കുന്നുണ്ട്..  ഞങ്ങള്‍ പരസ്പരം മിണ്ടുന്നില്ല…

ഒന്ന് നോക്കിപ്പോയാല്‍ പൊട്ടിക്കരയും എന്നുറപ്പാണ്… യാത്ര ഷാര്‍ജ എയര്‍പോര്‍ട്ട് നെയും ലക്ഷ്യമായി നീങ്ങിക്കൊണ്ടിരുന്നു….

അവളെ നാട്ടിലേക്ക് യാത്രയാക്കുവാനായി…

കല്യാണത്തിന് ശേഷമുള്ള എന്റെ ഇവിടേക്കുള്ള യാത്രയും  വളരെ വികാരപരിതമായിരുന്നു…

എയര്‍പോര്‍ട്ട്ല്‍,കഴിഞ്ഞ 8 വര്‍ഷവും വിടചോല്ലുമ്പോഴെല്ലാം ഞാന്‍  കരഞ്ഞിരുന്നു..

എന്നാല്‍ ഇത്തവണ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞാല്‍ ഒരു പൊട്ടിക്കരച്ചില്‍  കാണേണ്ടിവരും അയതുകൊണ്ട് എങ്ങനെയോക്കെയോ  ഞാനതുള്ളില്‍  ഒതുക്കി…

എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയ 30 അവധി ദിവസങ്ങള്‍ക്ക് ശേഷം അവളെ നാട്ടിലാക്കിയതിന്റെ വേദനയുമായി…

ഇവിടെ എത്തിയ ശേഷം ഓരോ ദിവസവും അവളുടെ വിസക്കുള്ള ഒരുക്കത്തില്‍ ആയിരുന്നു…

കടമ്പകള്‍ ഏറെയും .. വീട്.. മാര്യേജ് സര്‍ട്ടിഫിക്കറ്റ് അറ്റെസ്റ്റേഷന്‍ അങ്ങനെ.. അങ്ങനെ…

ഒടുവില്‍ 17 നാളുകള്‍ക്ക് ശേഷം  വിസ കിട്ടി… അതിനടുത്ത ബുധനാഴ്‌ച അവളും എത്തി…

ഏറെ പ്രതീക്ഷയുമായിട്ടാണ് അവള്‍ എത്തിയത്.. ഉടന്‍  MOH,DHA പരീക്ഷകള്‍ എഴുതണം..  എവിടെയെങ്കിലും ജോലിക്ക് കയറണം..

ഈ ഇടവേളയില്‍ കിട്ടുന്ന ദിവസങ്ങള്‍ ശരിക്കും ആഘോഷിക്കണം..

അങ്ങനെ അങ്ങനെ…

എന്നാല്‍കഴിയുന്ന രീതിയില്‍ ഞാന്‍  ഫ്ലാറ്റിലേക്ക് വേണ്ടുന്ന കാര്യങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും  അടുക്കള അവളുടെ മേഖലയായതിനാല്‍ അവളുടെ ഇഷ്ടപ്രകാരം തന്നെ ഓരോ സാധനങ്ങള്‍ തിരഞ്ഞെടുക്കലായിരുന്നു ഞങ്ങളുടെ ആദ്യ ദിനങ്ങളില്‍ …..

പിന്നെ ബന്ധുക്കളുടെയും സുഹ്രുത്തുക്കളുടെയും വീടുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ …

 ദിവസള്‍  ചറപറാ പോകുമ്പോള്‍ ഹെഡ് ഓഫീസില്‍ നിന്നും വൈഫിന്റെ വിസ സ്റ്റാമ്പ്‌ ചെയ്യാനുള്ള മെഡിക്കല്‍ എടുക്കണം എന്ന അറിയിപ്പ് കിട്ടി…

ആറു മാസങ്ങള്‍ക്ക് മുന്‍പേ ന്യുമോണിയ വന്നതൊഴിച്ചാല്‍ അവള്‍ക്ക് മാറ്റ് അസുഖങ്ങള്‍ ഒന്നും ഇല്ലായിരുന്നു … ആ ന്യുമോണിയയുടെ എന്തോ അവശേഷിപ്പ് X-Ray യില്‍ ഉണ്ടായിരുന്നു..

എന്റെ കാലക്കേടെന്നു പറഞ്ഞാല്‍ മതിയല്ലോ ആ അവശേഷിപ്പ് എന്റെ പല പദ്ധതികളുടെയും തിരുശേഷിപ്പ് മാത്രമാക്കി മെഡിക്കലില്‍ അവള്‍ പരാജയപ്പെട്ടു…

ആയതിനാല്‍  അവളെ തിരിച്ച് നാട്ടിലേക്ക് അയക്കുന്നതിനുള്ള യാത്രയിലാണ് ഞങ്ങള്‍.

അങ്ങനെ ഏറെ സന്തോഷം നിറഞ്ഞ 20 ദിവസത്തിനു ശേഷമുള്ള യാത്ര..
യാത്രയങ്ങനെ തുടരുന്നതിനിടയില്‍ “ഇച്ചായാ…എഴുനേല്‍ക്ക് .. 7 മണിയായി..  ഇന്ന് മെഡിക്കലിന്റെ റിസല്‍ട്ട് വാങ്ങിച്ചിട്ട് വേണ്ടേ ഓഫീസില്‍ പോകാന്‍…”
എന്നുള്ള ആന്സിയുടെ വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്…

ഹോ .. മനുഷ്യനെ പേടിപ്പിക്കാന്‍ ഇതൊരു സ്വപ്നമായിരുന്നോ …

വെളുപ്പാന്‍ കാലത്തു കണ്ട സ്വപ്നം ഫലിക്കും എന്നുകേട്ടിടുണ്ട് , സ്വപ്നമായിരുന്നു എന്ന്‍ വിശ്വാസിക്കാന്‍ തന്നെ സമയമെടുത്തു

കുളിച്ചു റെഡിയായി ഹോസ്പിറ്റലിലേക്ക് …

ഉള്ളില്‍ അല്പം പേടിയോടെ തന്നെയാണ് റിസള്‍ട്ട്‌  വാങ്ങിയത്…

അറബിയില്‍ ആയതിനാല്‍  റിസള്‍ട്ട്‌ തന്ന സിസ്റ്ററിനോടും അടുത്തുനിന്ന അറബിയോടും “പാസ്സായി” എന്ന് ഉറപ്പ് വരുത്തിയിട്ടാണ് ഞാന്‍ ഓഫീസിലേക്ക് പോന്നത്….

 വാല്‍ക്കഷണം :  ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റിമറിക്കാന്‍……… …അല്ല… ഉത്തരം….

©Lajeev Kalappattil

Thank you for reading malayalam blogs Kalappadan