വെല്‍ക്കം ടു സലാല
“തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍പ്പാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും…
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും…. ”
ദേ .. രണ്ടാമത് പറഞ്ഞതാ സത്യം ..അല്ലാതെ നാട്ടിലാരും കണ്ണില്‍ മണ്ണെണ്ണ ഒഴിച്ചോന്നും ഇരിപ്പില്ല… കെട്ടുന്നതിനു മുന്നേ ഇരുന്നില്ല പിന്നാ കെട്ടി കഴിഞ്ഞ്….
അടുത്ത പ്രൊജക്റ്റ് തുടങ്ങുന്നതിനു മുന്നേ ആനുവല്‍ ലീവിനു പോയി വന്നോളു… എന്ന് മുതലാളി പറഞ്ഞപ്പോള്‍ ഒരു ആവേശത്തിനു കേറി ഓകെ പറഞ്ഞു…
പക്ഷേ ഏതോ ‘കാ’ പഴുത്തപ്പോ ആര്‍ക്കോ എന്തോ പറ്റിയപോലെ … എനിക്ക് ലീവ് കിട്ടിയപ്പോള്‍ ആന്‍സിക്ക് ലീവ് കിട്ടിയില്ല…
ആ… ഈ ലീവ് ഇവിടെ തന്നെ ഉറങ്ങി തീര്‍ക്കാം…
ജോലി ഉള്ളപ്പോഴല്ലേ ലീവ് എടുത്ത് വീട്ടില്‍ ഇരിക്കാന്‍ പറ്റൂ….