വീട്ടിലെ പൂച്ചയും ഞാനും അത്ര രസത്തിലല്ല…
വീട്ടില്‍ വളര്ത്തുന്നതല്ലെങ്ങിലും ഒരു മൂന്നു പൂച്ച എങ്ങിലും കാണും എപ്പോഴും…
മച്ചിന് മുകളില്‍ ആണു ഇതിണ്റ്റെ എല്ലം സഹവാസം…
ഞാന്‍ നാടു കടത്തിയിട്ടും തിരിച്ച് വന്നതോ,
എന്നെ പേടിച്ച് പ്രസവം അടുത്ത വീട്ടില്‍ ആക്കിയതോ ആണു ഇന്നു വിലസി നടക്കുന്ന ഇവറ്റകള് എല്ലാം… പാലു തട്ടി മരിക്കുംബോള്‍ മാത്രമേ മമ്മിക്ക് പൂച്ചകളോടു ദേഷ്യം തോന്നൂ.
അല്ലാത്തപ്പോള്‍ ചോറും കറിയുമായി പുറകെ നടന്നോളും…
ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ആണു അവറ്റകളുടെ ആജന്മ ശത്രു..
അങ്ങനെയിരിക്കെയാണു ഞാന്‍ ഉറങ്ങി കിടന്നപ്പോള്‍ എതോ കണ്ടന് പൂച്ചയും ആയി അടി കൂടി ഒരുവള്‍ എണ്റ്റെ മുകളിലേക്ക് വീണത്…
പേടിച്ച് വിറച്ച് എഴുന്നേറ്റ ഞാന്‍ അന്ന് ഉറങ്ങിയതേ ഇല്ലാ…
പിന്നീട് ഞാനും പൂച്ചയും തമ്മില്‍ ഉള്ള അകലം കൂടി കൂടി വന്നു…
കയ്യില്‍ കിട്ടുന്ന എന്തിലും ഞാന്‍ പൂച്ചയില്‍ ഉന്നം പിടിക്കാന്‍ തുടങ്ങി…
അങ്ങനെ ഒരിക്കല്‍ സ്കൂള്‍ വിട്ടു വന്നപ്പോള്‍ ഞാന്‍ കാണുന്ന കാഴ്ച മീന്‍ വ്രുത്തിയാക്കുന്ന മമ്മിക്ക് മുന്നില്‍ protection കൊടുക്കുന്ന ആ ബ്ളാക്ക് ആന്‍ഡ് വൈറ്റ് പൂച്ചയെയാണു…
കഴിഞ്ഞ ദിവസത്തെ കല്ലേറില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടതിണ്റ്റെ നേരിയ പേടി പോലും അവള്‍ക്ക് എന്നെ കണ്ടപ്പോള്‍ തോന്നിയില്ലാ…
അതെങ്ങനാ ശ്രദ്ധ മുഴുവന്‍ മീനില്‍ അല്ലെ..
ഇത് എന്നിലെ കൊലപാതകിയെ ഉണര്‍ത്തി…
ഇവനെ ഇന്നു തട്ടിയെക്കാം എന്നായി എണ്റ്റെ ചിന്ത… എങ്ങനെ തട്ടണം എന്നും…
ഒടുവില്‍ ഞാന്‍ ഒരു തീരുമാനത്തില്‍ എത്തി…
ചാകുംബൊള് എന്തെങ്ങിലും കഴിച്ച് തന്നെ ചാകട്ടെ അവള്…
അങ്ങനെ മമ്മി അറിയാതെ ഞാന്‍ ഒരു മീന്‍ തലയില്‍ പച്ചക്കറിക്ക് ഇടാന്‍ വെച്ചിരുന്ന furadan ചേര്‍ത്ത് പൂച്ചക്കിട്ട് കൊടുത്തു….
മണ്ടന്‍ പൂച്ച സ്നേഹത്തോടെ കോടുത്തതാണെന്നു കരുതി കൊലച്ചോര്‍ ( മീന്‍ തല) ഇരുന്ന ഇരുപ്പില്‍ അകത്താക്കി….
അല്പം കഴിഞ്ഞതും അവന് പതിയെ തല ഇട്ട് ആട്ടാന്‍ തുടങ്ങി..
പിന്നെ ചാരായം കുടിച്ച കുട്ടപ്പായിയെ പോലെ കറങ്ങി നടന്നു…വീഴുന്നു..
ഇതെല്ലാം ഒരു ജേതാവിണ്റ്റെ ആവേശത്തില്‍ കണ്ടു നിന്ന എന്നെ ഞെട്ടിച്ച്…
കറങ്ങി വീണ പൂച്ച അതാ Boun vitta കുടിച്ച ആവേശത്തില്‍ മുറ്റത്തിനു തലങ്ങും വിലങ്ങും ഒോടുന്നു…
ഒടുവില്‍ ഒോട്ടം മതിയാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ പതിയെ മീന്‍ വെട്ടുന്ന മമ്മിക്ക് അരികിലേക്ക്…
എണ്റ്റെ ശ്രമങ്ങളെല്ലാം വെറുതെ ആയെന്നാലോചിച്ച് നില്‍ക്കുംബൊള്‍ അവള് അതാ മമ്മി അറിയാതെ ഒരു മീനും എടുത്ത് ഒോടുന്നു….
അങ്ങനെ ഞാന്‍ കാരണം അവള്‍ക്കന്ന് Bourn vitta ഇട്ട മീന്‍ തലയും കിട്ടി.. മീനും കിട്ടി…
ഇന്നും അവളുടെ പിന് തലമുറക്കാര്‍ വീട്ടില്‍ നിര്‍ഭയം വിലസുന്നു….