കേട്ടുകേള്‍വി

 ജോജു, അവനെ ഞാന്‍ പ്രത്യേകിച്ച് പരിചയ പെടുത്തേണ്ടതില്ല … 

നമ്മുടെ ഒക്കെ വിദ്യാഭ്യാസ കാലഘട്ടത്തില്‍  …  നമുക്കൊക്കെ സുപരിചിതനായ  ഒരുവന്‍ …

അവന്‍ വളരെ  ആത്മാര്‍ത്ഥതയോടെ …നിഷകളങ്കതയോടെ .. പറയുന്നതും പ്രവര്‍ത്തിക്കുന്നതും ആയ കാര്യങ്ങള്‍  പക്ഷെ  ആന മണ്ടത്തരങ്ങളായിരിക്കും …

ഒരിക്കല്‍ ഇത്തരം മണ്ടത്തരങ്ങള്‍ കാണിച്ചു കൂട്ടിയാല്‍ പിന്നീട് അവന്‍ മനസ്സാ… വാചാ.. കര്‍മ്മണാ … അറിയാത്ത പല കഥകളും അവന്റെ പേരില്‍ പുറത്തിറങ്ങും… അല്ലെങ്ങില്‍ ഇറക്കും…

പക്ഷെ ഈ കഥ അത് ജോജുവിന്റെ സ്വന്തം….

നീന്തല്‍ അറിയാത്ത ജോജു ഒരിക്കല്‍ വഞ്ചിയില്‍ യാത്ര ചെയ്യുകയായിരുന്നു…. 

വഞ്ചി പെട്ടന്ന് മറിഞ്ഞു… ജോജു വെള്ളത്തിലേക്കും… 

മുങ്ങി താന്ന് കൊണ്ടിരുന്ന  അവന്‍  ഒരു മീന്‍  പോകുന്ന കണ്ടു… 

ആ മീനിനെ പിടിച്ച് കരയിലേക്ക്‌ എറിഞ്ഞു ജോജു വിളിച്ചു പറഞ്ഞു….  

” ഞാനോ മുങ്ങി ചാകും.. നീ  എങ്കിലും  പോയി രക്ഷപെടൂ …. “