ആ ചേച്ചിക്ക്‌……

ദീപ ചേച്ചിയുടെ ‘അലര്‍ച്ച’ കേട്ടാണു ഞാന്‍ ഉണര്‍ന്നത്‌…

പണ്ടെ ‘ഉറക്കത്തിണ്റ്റെ അസുഖം’ ഉള്ളതിനാല്‍ ഞാന്‍ വൈകിയാണു ഉണരാറുള്ളത്‌.

വെളുപ്പാന്‍ കാലം മുതലുള്ള ‘എഴുനേല്‍ക്കടാ..’ എന്ന മമ്മി യുടെ വിളിയില്‍ ഞാന്‍ താളം കണ്ടെത്തി കിടക്കും, അടി കിട്ടുന്നതുവരെ….

ദീപ ചേച്ചിയെ പരിചയപ്പെടാം… എണ്റ്റെ അഛണ്റ്റെയും അമ്മയുടെയും മൂത്ത മകള്‍.. ഇളയത്‌ ദിലീപേട്ടനും…

തെറ്റിധരിക്കേണ്ട.. ചെറുപ്പം മുതല്‍ അവര്‍ ‘അഛന്‍’ ‘അമ്മ’ എന്നു വിളിക്കുന്നതു കേട്ടുവളര്‍ന്നതിനാല്‍ ഞാനും അവരെ അങ്ങനെ തന്നെ വിളിച്ചു….

പപ്പയും മമ്മിയും കൂടാതെ എനിക്കുള്ള അഛനും അമ്മയും…. അവര്‍തന്നെയാണു എണ്റ്റെ ഏറ്റവും അടുത്ത അയല്‍പക്കവും…. ഒരു ‘വിളിപ്പാടകലെ’ എന്നു പറയും പൊലെ…

ആ അമ്മയോടോപ്പം ഉത്സവങ്ങള്‍ക്കും വഴിപാടുകള്‍ക്കുമെല്ലാം  അമ്പലങ്ങളില്‍  പോകാറുണ്ട്‌…

ചോറ്റാനിക്കര അമ്പലത്തില്‍  ഉത്സവത്തിനു പോയപ്പോള്‍ അമ്മ ഒരു ‘പ്രിസം’ (വളപ്പോട്ടുകള്‍ നിറച്ച്‌ അകാശത്തില്‍ നക്ഷത്രങ്ങളെ കാണുന്ന പോലെ രസിപ്പിക്കുന്ന ഒരു സാധനം , പേരു ഞാന്‍ മറന്നു) വാങ്ങിത്തന്നു.

തോഴുതുകഴിഞ്ഞിറങ്ങിയപ്പോള്‍ ആഡിറ്റോറിയത്തിലെ ശബ്ദം കേട്ട്‌ അവിടേക്ക്‌ പോകാം എന്നു ഞാന്‍ നിര്‍ബന്ധിച്ചു.

‘ചാക്യാര്‍ കൂത്താണു,ഒന്നിനും കൊള്ളില്ല, നമുക്ക്‌ വീട്ടിലേക്ക്‌ പോകാം’എന്ന്‌ അമ്മ പറഞ്ഞിട്ടും ഞാന്‍ അവിടെക്ക്‌ തന്നെ നടന്നു. പുറകെ അമ്മയും.

പുറകില്‍ ഇരുന്ന അമ്മയൊടു ചോദിച്ച്‌ ഞാന്‍ മുന്‍ നിരയിലേക്ക്‌ നടന്നു ചെന്നപ്പോള്‍ ചാക്യാര്‍ ‘ദേ, ഒരു കോശവന്‍ നടന്നുവരുന്നു, വഴി മാറിക്കേ.. ‘ എന്നു പറഞ്ഞപ്പോള്‍ എനിക്ക്‌ മനസ്സിലായി ഈ ചാക്യാര്‍കൂത്ത്‌ ഒന്നിനും കൊള്ളില്ല എന്ന്‌.

പിറ്റെദിവസം സ്കൂളില്‍ ‘പ്രിസം’ കാണിച്ച്‌ ഗമ കാണിച്ചപ്പോഴും ചാക്യാര്‍കൂത്തിണ്റ്റെ കാര്യം ഞാന്‍ മിണ്ടിയില്ല.

എന്നെ സ്കൂളിലേക്ക്‌ കൊണ്ടുപോകുന്നതും തിരിച്ച്‌ കോണ്ടുവരുന്നതും ദീപചേച്ചി ആയിരുന്നു.

പ്രായത്തില്‍ ആറുവയസ്സിനു മൂത്തതാണെങ്ങിലും എണ്റ്റെ കയ്യിലിരുപ്പുകോണ്ടും ചേച്ചിയുടെ കയ്യില്‍ ഞാന്‍ ഇരിക്കാത്തതുകൊണ്ടും വഴക്കിടാത്ത ദിവസങ്ങള്‍ കുറവായിരുന്നു.

എന്തൊക്കെ ആണെങ്കിലും ചേച്ചിക്ക്‌ ഞാനും എനിക്ക്‌ ചേച്ചിയും പ്രീയപ്പെട്ടവര്‍ ആയിരുന്നു.

ദീപ ചേച്ചിക്ക്‌ കുറെ കോഴികള്‍ ഉണ്ട്‌, പൂവനായിട്ടും പിടയായിട്ടും. ചേച്ചിയേക്കാള്‍ ജീവനായി അതിനെ വളര്‍ത്തുന്നു.

എന്നാല്‍ എണ്റ്റെ ഏറുകിട്ടാത്ത ഒരു കോഴിയും അതിലില്ല ..

ഞങ്ങളുടെ വീടുകള്‍ ക്കിടയിലെ ‘തോണ്ട്‌’ (ഇടവഴി) ചാടികിടക്കുന്ന കോഴിയെ, നിലത്ത്‌ തൊടുന്നതിനു മുന്‍പെ കല്ലെറിഞ്ഞ്‌ തിരികെ അയക്കുക എന്നത്‌ എനിക്ക്‌ ഭയങ്കര ഇഷ്ടമുള്ള ‘പരിപാടി’ ആയിരുന്നു.

അങ്ങനെ ഇന്നലെ വൈകുന്നേരം ഞാന്‍ ഒരു പൂവനെ എറിഞ്ഞിരുന്നു. ആ പൂവന്‍ രാവിലെ തൊണ്ടില്‍ ‘ഇഹലോകവാസം’ വെടിഞ്ഞ്‌ കിടക്കുന്നത്‌ കണ്ടതിണ്റ്റെ അലര്‍ച്ച ആയിരുന്നു ഇന്നെന്നെ ഉണര്‍ത്തിയത്‌.

ഉറക്കത്തില്‍ നിന്ന്‌ മോചിതനായിട്ടില്ലെങ്ങിലും ഞാന്‍ അപ്പുറത്തെ പറബും കഴിഞ്ഞിരുന്നു…..

സംരക്ഷിക്കപ്പെടേണ്ടവര്‍ തന്നെ സംഹാരകര്‍ ആയപ്പോള്‍ കുറെ നല്ല ഓര്‍മ്മകള്‍ ബാക്കിയാക്കി ആ ചേച്ചിയും യാത്രയായി….

 
 

Thank you for reading malayalam blogs Kalappadan
 • http://www.blogger.com/profile/06019727167563945893 keerthi

  puthiya ethenkilum roopathil deepa chechiyude sneham leji chettane thedi ethathirikkilla.

 • http://www.blogger.com/profile/04670936342970398727 Sijo

  Hai legi gr8…

 • http://www.blogger.com/profile/16320165491479371355 ROYAL MEXX

  ദീപ ചേച്ചിക്ക് എന്ത് പറ്റി ലെജി ചേട്ടാ…..

 • http://www.blogger.com/profile/09307302996489543282 Leji

  @കീര്‍ത്തി എത്തും എന്ന്‌ പ്രതീക്ഷിക്കാം@സിജോനന്ദി.. @ ഗോപു… ആ ചേച്ചി ഇന്ന്‌ ജീവിച്ചിരിക്കിരിപ്പില്ല.

 • http://www.blogger.com/profile/01557391088317678567 Sureshkumar Punjhayil

  Good Work…Best Wishes…!!!

 • http://www.blogger.com/profile/05306958980696674613 Marlin

  deepachechy poyittu ethra naal ayi ennenikkariyilla.. enkilum.. deee e lokathu innillatha oru vyakthiye.. lejiyiloode innu ethra peru parichayapettu.. a chechy innum sajeevam!

 • http://www.facebook.com/ria.aromaljkoshi Ria Aromal Jkoshi

  Njaorkkuunnunduu aa chechy ye…randu thavaneyo mattooo anu njan kandittuulllooo….
  Mamachy yum ayalkkarum mattum paranjaa AA tragedy njanarinjathu….njan adyamayittayirunnuu enikku kandu parichayamulla oralkku ethu sambhavichuu kelkkuunnathuu… pinnnee anganee etha peru… vendum vendum baliyadukalayiii….. :-(
  engilum avare nammmal marakkkunniilllaa……..
  May her soul rest in peace……….

  • lajeev

   നല്ല അനുഭവങ്ങള്‍ ചികഞ്ഞെടുക്കുമ്പോള്‍ ഒപ്പം വേദനിപ്പിക്കുന്ന ചില ഓര്‍മ്മകളും… :)