About me

 

ഞാന്‍ ലെജീവ്‌…

മലയാളത്തെയും മലയാളിയേയും ഇഷ്ടപ്പെടുന്ന ഒരു കൊച്ചിക്കാരന്‍ ..

ഭൂമാഫിയ മലകളും പുഴകളും സ്വന്തമാക്കുന്നതിനു മുന്നേ ഗ്രാമത്തില്‍ ജനിച്ചതുകൊണ്ട് ചില മധുര സുന്ദര  ഓര്‍മ്മകള്‍ ഉള്ള  ബാല്യ- കൌമാരം ….

അല്പസ്വല്പം വായന, രാഷ്ട്രീയം,കല, സാഹിത്യം, സിനിമ,കായീകം എന്നിവയോട് അഭിരുചി. 

ജനനം കൊണ്ട് ഒരു കമ്മ്യുണിസ്റ്റ് ആണെങ്കിലും .. ജീവിതം എന്നെ അരാഷ്ട്രീയവാദി ആക്കി…

ജീവിത യാത്രയില്‍ മണലാരണ്യത്തില്‍ എത്തപ്പെട്ടു …

മുതലാളിത്തത്തോട് കൂറും,  ഇല്ലാത്തത് എന്തോ ഉണ്ട് എന്ന് കാണിക്കുന്ന, എന്തിനെയും കച്ചവട കണ്ണുകൊണ്ട് മാത്രം കാണുന്ന ദുബായിയില്‍ താമസം..

വിവരമോ വിദ്യയോ ഇല്ലാതെ വിവര-സാങ്കേതിക-വിദ്യയില്‍ ജോലി ചെയ്യാം എന്ന് തെളിയിച്ച …

ഭക്ഷണം , വസ്ത്രം , പാര്‍പ്പിടം എന്നിവയ്ക്ക് പണവും പണ സമ്പാദ്യത്തിനുള്ള മാന്യമായ മാര്‍ഗ്ഗം ജോലി ആയതുകൊണ്ടും എന്നാല്‍ ശമ്പളത്തില്‍ കുറവില്ലാതെ  ആഴ്ചയില്‍  5 അവധി ദിവസങ്ങള്‍ സ്വപ്നം കാണുന്ന ഒരു ജന്മം  ..

തൊഴിലാളികളെ അടിമകളായി കാണുന്ന സവര്‍ണ മുതലാളി മാരോട് പുച്ഛം …  

ബൂലോകത്തില്‍ എന്തെങ്ങിലും ഒക്കെ ആയിതീരാം എന്ന സ്വപ്‌നങ്ങള്‍ ഒന്നും ഇല്ലാതെ വായില്‍ തോന്നുന്നത് കുത്തിക്കുറിക്കുന്ന ഒരു  പാവം ബ്ലോഗ്ഗന്‍…

 • Richu Paul

  Ente Iswaraaaaaaaaa,,,,,,,

  Ithokke njanippozha kanunnee,,,,ente Chettaiiii???????

  Thakarppan

 • Binu Skariah

  aliyaaaa………ottavaakkil………adipoli……………
  ethu ne thanneyo……………laji………. blogil njanum aadhyaksharangal kurichu thudangiyittund………….athinulla thirachilalil aanu ninte blogil ethappettathu………..anyway………..its very nice……..

  • admin

   നന്ദി ബിനു .. ആ പഴയ ലെജി തന്നെ .. പ്രവാസം എന്നെ ഇങ്ങനെഒക്കെയാക്കി എന്നുമാത്രം :D …നിന്‍റെ ബ്ലോഗിനു ആശംസകളും…

 • http://www.facebook.com/ria.aromaljkoshi Ria Aromal Jkoshi

  Dee Chetttaiii…Blog vayanakkku munpu tannne….ethu thudangiya varsham anu njanadhyam nokkiiyathuu…….Blog Vayikkal mathram thozhilakkkiiya ennnodu ee chathii cheyyyaruthayirunnuuu….
  “Enthinu enneee akatti nirthiii eee akshara padathu ninnuuu”
  [Bhayankara kaliiiyooodeee …]
  ethrayenkilum paranjillengil enikkurakkkam varilllla…….athukonda,….Chetttaaiiii……
  Now let me start reading it……..

  • lajeev

   ശോ.. ഞാന്‍ ഷെയര്‍ ചെയ്യുന്നതൊക്കെ കണ്ടുകാണും എന്നാ ഓര്‍ത്തതു.. ക്ഷമിച്ചാലും സഹോദരി….

 • http://www.facebook.com/reeju.kumaran Reejesh Kumaran

  ഡാ വര്‍ഷങ്ങളായി നിന്റെ ബ്ലോഗുകള്‍ വായിലൂടെ കേള്‍കുന്നു… അതൊക്കെ സഹിക്കുനതിലും അപ്പുറമായിരുന്നു… പക്ഷെ എല്ലാം കൂടി ഒരുമിച്ചു ഒരുസ്ഥലത്ത് കാണുമ്പോള്‍ വായിക്കാന്‍ ഒരു സുഖം… എന്തായാലും നന്നായിട്ടുണ്ട്… വടി പോലുള്ള നിന്റെ ശരീരത്തിന് കിട്ടുന്ന ഓരോ സുഖവും, സന്തോഷവും, വേദനയും ഇ ബ്ലോഗ്‌ വയികുന്നവര്ക് കൂടുതല്‍ വായിക്കാനുള്ള ഒരു പ്രജോതനം ആകട്ടെ…

 • ശ്രികുമാര്‍ ഇലഞ്ഞി

  സന്തോഷം